സൾഫ്യൂരിക് ആസിഡ് എന്താന്നറിയോ? രാസവസ്തുക്കളിലെ രാജാവ് (king of chemicals) എന്ന് വിളിക്കുന്ന ഒരു ഭീകരവസ്തുവാണത്. രാസവസ്തു എന്ന് പറഞ്ഞാൽ മതി, ഭീകരമാണെന്ന് പ്രത്യേകം പറയേണ്ടതില്ല എന്നാണ് വെയ്പ്പ്. ഇന്ന് മലയാളികൾ സാക്ഷാൽ യമദേവനെക്കാൾ കൂടുതൽ പേടിക്കുന്നത് രാസവസ്തുക്കളെയാണല്ലോ. അപ്പോപ്പിന്നെ കാറിന്റെ ബാറ്ററിയിലൊക്കെ ഒഴിക്കുന്ന ഈ ഭയാനകരാസവസ്തു -നമ്മടെയീ സൾഫ്യൂരിക് ആസിഡേയ്- കണ്ണിൽ വീഴുന്ന കാര്യം ഒന്ന് ആലോചിച്ച് നോക്കിയേ? സങ്കല്പിക്കാൻ പേടി തോന്നുന്നുണ്ടോ? അതിന്റെ ആവശ്യമില്ല. ആസിഡ് വീഴുമ്പോഴുള്ള പ്രഭാവം, അത് എത്ര അളവിൽ എത്ര ഗാഢതയോടെ വീഴുന്നു എന്നതനുസരിച്ചിരിക്കും എങ്കിലും, സൾഫ്യൂരിക് ആസിഡ് കണ്ണിൽ വീഴുക എന്നത് അത്ര അസാധാരണ സംഭവമൊന്നുമല്ല! നമ്മളിൽ പലരുടേയും കണ്ണിൽ പല തവണ അത് വീണിട്ടുണ്ട്. എപ്പോഴാന്ന് ചോദിച്ചാൽ, ഉള്ളി അരിയുമ്പോൾ. എങ്ങനെ എന്ന് ചോദിച്ചാൽ ഇത്തിരി കെമിസ്ട്രിയാണ് സംഭവം. രാസവസ്തുപ്പേടിയുള്ളവർ മുന്നോട്ടുവായിക്കരുത്. നിങ്ങൾക്ക് പലതും താങ്ങാനായെന്ന് വരില്ല. ഉള്ളിച്ചെടി മണ്ണിൽ നിന്നും ധാരാളം സൾഫർ ആഗിരണം ചെയ്യുന്ന പ്രകൃതമുള്ള സസ്യമാണ്. അതെ, സൾഫർ ഒരു രാസവസ്തുവാണ്. നൈട്രജൻ, ഫോസ്ഫറസ്, പൊട്...
ആൾക്കൂട്ടത്തിൽ കേൾക്കാതെ പോകുന്നത്