ഒരു ദിവസം വൈകുന്നേരം അത് സംഭവിക്കുന്നു- രാജ്യത്തിന്റെ പ്രധാനമന്ത്രി ടീവിയിൽ ജനങ്ങളെ അഭിസംബോധന ചെയ്ത്, ഏറ്റവും വലിയ ഡിനോമിനേഷനിലുള്ള രണ്ട് നോട്ടുകൾ അസാധുവായതായി പ്രഖ്യാപിക്കുന്നു. കള്ളപ്പണക്കാരെ വെട്ടിലാക്കാനുള്ള ഗംഭീരമായ ഒരു തന്ത്രമായി അവകാശപ്പെടുന്നു. ആദ്യം ആകെപ്പാടെ അങ്കലാപ്പായിരുന്നു, "ശ്ശെടാ! ഇതെങ്ങനെ ശരിയാകും!" പക്ഷേ ഒന്നും മിണ്ടിയില്ല. കാരണം വിഷയത്തിലുള്ള അറിവില്ലായ്മ തന്നെ. അറിയാത്ത കാര്യങ്ങളിൽ ചാടിക്കേറി അഭിപ്രായം പറയാൻ ഞാൻ സംഘിയല്ലല്ലോ. പകരം, വിവരമുള്ളവരുടെ ഫെയ്സ്ബുക്ക് പോസ്റ്റുകളും വാർത്തകളും വായിച്ചു. ഒരുപാട് പേര് നടപടിയ്ക്ക് അനുകൂലമായി പോസ്റ്റിടുന്നു. അപ്പോ, ഇതത്ര വലിയ കുഴപ്പമൊന്നുമല്ല എന്ന് തോന്നി. രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥ രക്ഷപെടാൻ ഇത്തിരി കഷ്ടപ്പാട് സഹിയ്ക്കുന്നതിൽ കുഴപ്പമൊന്നുമില്ല. കൈയിലുണ്ടായിരുന്ന കുറേ ആയിരം രൂപാ നോട്ടുകൾ വാടക കൊടുത്ത വകയിൽ അന്ന് രാവിലെ ഒഴിഞ്ഞുപോയിരുന്നു. തട്ടിമുട്ടി രണ്ട് ദിവസം നീങ്ങാനുള്ള നോട്ടുകൾ മറ്റ് വകയിൽ കൈയിലുണ്ട് താനും. അപ്പോ മൊത്തത്തിൽ പ്രശ്നമില്ല. അപ്പോഴും, ഇങ്ങനെ ഒറ്റ രാത്രി കൊണ്ട് വിളിച്ച് പറഞ്ഞ് ഇത് ചെയ്യേണ്ട ആവ...
ആൾക്കൂട്ടത്തിൽ കേൾക്കാതെ പോകുന്നത്