Skip to main content

Posts

Showing posts from December, 2015

എന്തല്ല ന്യൂട്ടന്റെ മൂന്നാം ചലനനിയമം!

ഫോർ എവരി ആക്ഷൻ, ദെയറീസ് ആൻ ഈക്വൽ ആൻഡ് ഓപ്പോസിറ്റ് റിയാക്ഷൻ! സയൻസിന്റെ സാങ്കേതിക നിർവചനങ്ങളിൽ നിന്ന് പുറത്തിറങ്ങി, അതേപടി സാധാരണ ഭാഷയിൽ കയറിക്കൂടി ഇത്രയധികം പ്രശസ്തമായ മറ്റൊരു വാചകം  ഉണ്ടാകുമോ എന്ന് സംശയമാണ്. നൂറ്റാണ്ടുകൾക്ക് മുൻപ് ഐസക് ന്യൂട്ടൻ രൂപം കൊടുത്ത അതിമനോഹരവും ആറ്റിക്കുറുക്കിയതുമായ സിദ്ധാന്തം- മൂന്നാം ചലനനിയമം. പക്ഷേ ഇത്രയും പോപ്പുലറായതുകൊണ്ട് തന്നെയാകണം, ന്യൂട്ടന്റെ മൂന്നാം ചലനനിയമത്തെ കുറിച്ച് ധാരണയെക്കാൾ കൂടുതൽ ഉള്ളത് തെറ്റിദ്ധാരണയാണ്. ശാസ്ത്രത്തിലെ സിദ്ധാന്തങ്ങൾ പ്രസ്താവിക്കുന്നത് നിശിതമായി നിർവചിക്കപ്പെട്ടിട്ടുള്ള പദാവലി ഉപയോഗിച്ചാണ്. അവിടെ ഉപയോഗിക്കുന്ന ഓരോ വാക്കിനും വ്യക്തമായ ഒരു നിർവചനം ഉണ്ടാകും. ശാസ്ത്രം പഠിക്കുന്നവർക്ക് ആ പദങ്ങളുടെ നിർവചനവും അറിയാമായിരിക്കും എന്നതിനാൽ, പദങ്ങളുടെ അർത്ഥത്തിന്റെ പ്രാധാന്യം അവർ പ്രത്യേകം ശ്രദ്ധിക്കില്ല. മറിച്ച് ഒരു സിദ്ധാന്തം അതേ പദാവലി ഉപയോഗിച്ച് പൊതുഭാഷയിലേയ്ക്ക് വരുമ്പോൾ അതല്ല സ്ഥിതി. പൊതുജനത്തിന് പദങ്ങളുടെ സാങ്കേതിക അർത്ഥം അറിയില്ലായിരിക്കും, അതുകൊണ്ട് തന്നെ സിദ്ധാന്തവും അതിനനുസരിച്ച് വള‍ഞ്ഞുപോകും. അങ്ങനെ വളഞ്ഞുപോയ ആശയത്തെ നി...

ആക്സിഡന്റ് എന്നാൽ, അത് ആക്സിഡന്റൽ ആണ്!

"എടാ, ഹെൽമറ്റ് വച്ചോണ്ട് പോ" "ഓ, അപ്പുറം വരെ പോകാനല്ലേ! കുഴപ്പമില്ല" ഈ ഡയലോഗ് നമുക്ക് സുപരിചിതമായിരിക്കും. അപ്പുറം വരെ പോകാനായതുകൊണ്ട് ഹെൽമറ്റിന്റെ ആവശ്യമില്ലാ പോലും! ഇത് രണ്ട് കാരണങ്ങളാൽ പറയപ്പെടാം; ഒന്ന് ആ ചെറിയ ദൂരത്തിനിടയ്ക്ക് പോലീസ് ചെക്കിങ് ഉണ്ടാവാൻ ചാൻസില്ലാത്തതിനാൽ പോക്കറ്റ് സെയ്ഫായിരിക്കും, രണ്ട് ആ ചെറിയ ദൂരത്തിനിടയ്ക്ക് ആക്സിഡന്റൊന്നും ഉണ്ടാവാൻ ചാൻസില്ലാത്തതിനാൽ തല സെയ്ഫ് ആയിരിക്കും. ഇതിലേത് കാരണമായാലും അതിന്റെ അടിസ്ഥാനം, സുരക്ഷ എന്ന വിഷയത്തെ കുറിച്ചുള്ള അപകടകരമായ അജ്ഞതയാണ്. നമ്മൾ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന വാക്കുകളിലൊന്നാണ് 'ആക്സിഡന്റ്'. അത് സ്വാഭാവികവുമാണ്, കാരണം കഴിഞ്ഞ വർഷത്തെ കണക്കനുസരിച്ച് റോഡ് ആക്സിഡന്റുകളിൽ മാത്രം ഇൻഡ്യയിൽ ഓരോ മണിക്കൂറിലും 16 പേർ വെച്ച് മരിക്കുന്നുണ്ട്! ( http://goo.gl/YyhKTN ) അതുകൊണ്ട് തന്നെ ആ വാക്ക് നമ്മൾ നിത്യജീവിതത്തിൽ പല തവണ കാണേണ്ടിവരും. പക്ഷേ നമ്മളിൽ ഭൂരിഭാഗം പേരും ആ വാക്കിന്റെ അർത്ഥം അറിയാതെയാണ് ഉപയോഗിക്കുന്നതെന്ന് തോന്നിയിട്ടുണ്ട്. 'Accident' എന്നാൽ, അപ്രതീക്ഷിതമായി, മനപ്പൂർവമല്ലാത...