ഈ ചിത്രം ഭൂരിഭാഗം പേരും തിരിച്ചറിയുന്നുണ്ടാവും- നമ്മുടെ ഗാലക്സിയായ ക്ഷീരപഥം അല്ലെങ്കില്‍ മില്‍ക്കീവേയുടെ ചിത്രം. അതില്‍ സൂര്യന്റെ സ്ഥാനം അടയാളപ്പെടുത്തിയിട്ടും ഉണ്ട്. ഇനി ചോദ്യം, മനുഷ്യന് നിര്‍മ്മിച്ച ഒരു വസ്തു പോലും ഇന്നേവരെ മില്‍ക്കീവേ വിട്ടു പുറത്തുപോയിട്ടില്ലാത്ത സ്ഥിതിയ്ക്ക് ഈ ചിത്രം എങ്ങനെയാണ് പകര്‍ത്തിയത്? സൌരയൂഥത്തിന്റെ അതിര് ഭേദിച്ച ആദ്യ വസ്തു എന്ന നിലയില്‍ വോയേജര്‍-1 പേടകം വാര്‍ത്തയി ല്‍ വന്നിട്ട് അധികനാള്‍ ആയിട്ടില്ല എന്നോര്‍ക്കണം. അങ്ങനെയെങ്കില്‍ സൌരയൂഥത്തേക്കാള്‍ ലക്ഷക്കണക്കിന് മടങ്ങ് വലിപ്പമുള്ള മില്‍ക്കീവേയുടെ ചിത്രം അതിനുള്ളില്‍ നിന്നുകൊണ്ട് എങ്ങനെ പകര്‍ത്തും? (നിങ്ങളുടെ വായ്ക്കുള്ളില്‍ ഇരിക്കുന്ന ഒരു ക്യാമറ വച്ച് നിങ്ങളുടെ മുഖത്തിന്റെ ഫോട്ടോ എടുക്കാന്‍ കഴിയില്ലല്ലോ!) ഈ ചോദ്യം നമ്മളില്‍ എത്രപേര്‍ സ്വയം ചോദിച്ചിട്ടുണ്ട്? ഉത്തരം ഇതാണ്: മില്‍ക്കീവേയുടെ ഫോട്ടോ ഇന്നുവരെ ആരും എടുത്തിട്ടില്ല. നമ്മള് മില്‍ക്കീവേയുടേത് എന്ന് കരുതുന്ന ഏത് ചിത്രവും ഏതെങ്കിലും ഒരു ആര്‍ട്ടിസ്റ്റ് വരച്ചതായിരിക്കും!! ഈ ശാസ്ത്രജ്ഞത്തെണ്ടികള്‍ നമ്മളെ പറ്റിച്ചു എന്ന് മുറവിളി...
ആൾക്കൂട്ടത്തിൽ കേൾക്കാതെ പോകുന്നത്