Skip to main content

Posts

Showing posts from March, 2014

ചിത്രത്തില്‍ ഒരു ടെലിസ്കോപ്പ് കാണുന്നുണ്ടോ?

ഈ ചിത്രത്തില്‍ ഒരു ടെലിസ്കോപ്പ് ഉള്ളത് നിങ്ങള്‍ കാണുന്നുണ്ടോ? ഇനിയും കാണാത്തവര്‍ സൂക്ഷിച്ച് നോക്കി ബുദ്ധിമുട്ടണ്ടാ ട്ടോ. ഇത് മൊത്തത്തില്‍ ഒരു ടെലിസ്കോപ്പിന്റെ ചിത്രമാകുന്നു. 305 മീറ്റര്‍ വ്യാസമുള്ള ലോകത്തിലെ ഏറ്റവും വലിയ ടെലിസ്കോപ്പ് (ചിത്രത്തിന്റെ ഒരു കോണില്‍ നിര്‍ത്തിയിട്ടിരിക്കുന്ന കാറുകളെ ശ്രദ്ധിച്ചില്ലേ?). പ്യൂര്‍ട്ടോ റിക്കൊയിലെ Arecibo-എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഇതിനെ Arecibo Observatory എന്നാണ് പൊതുവായി അറിയപ്പെടുന്നത്. അടിസ്ഥാനപരമായി പ്രകാശം ശേഖരിക്കുന്ന ഉപകരണങ്ങളാണ് ടെലിസ്കോപ്പുകള്‍. പ്രകാശം ശേഖരിക്കാനുള്ള ദ്വാരത്തിന്റെ വ്യാസമാണ് അതിന്റെ പ്രധാന അളവുകോല്‍. നമ്മുടെ കണ്ണുകള്‍ ഒരുതരത്തില്‍ പറഞ്ഞാല്‍ ശരാശരി 5 mm വ്യാസമുള്ള ഒരു ടെലിസ്കോപ്പ് ആണെന്ന്‍ പറയാം (5 mm telescope). ഇത്രയും വ്യാസമുള്ള ഒരു ദ്വാരത്തിലൂടെ (സാങ്കേതിക ഭാഷയില്‍ ഈ ദ്വാരത്തെ aperture എന്ന്‍ പറയും) കടക്കുന്ന പ്രകാശത്തെ ഒരു ലെന്‍സ് ഉപയോഗിച്ച് പിന്നിലുള്ള റെറ്റിന എന്ന സ്ക്രീനില്‍ ഫോക്കസ് ചെയ്യുകയാണ് കണ്ണു ചെയ്യുന്നത്. എത്രത്തോളം പ്രകാശം കൂടുതല്‍ കടക്കുന്നുവോ അത്രത്തോളം കൂടുതല്‍ വ്യക്തമായി നമ...

ശവപ്പറമ്പിലെ ഒറ്റപ്പൂവ്

വീണ്ടും അതേ റോഡ്... അവന് വിശ്വസിക്കാന്‍ പ്രയാസം തോന്നി. ബസ് സ്റ്റാന്‍ഡില്‍ നിന്നും വാങ്ങിയ പത്രം ഒന്നുകൂടി നിവര്‍ത്തി തന്റെ പേര് ഉള്‍പ്പെട്ട വാര്‍ത്ത നോക്കി- "വിസ തട്ടിപ്പിനിരയായ പ്രവാസികളെ ഇന്‍ഡ്യയിലേക്ക് തിരിച്ചയച്ചു." കണ്ണുകള്‍ വീണ്ടും ദൂരെയ്ക്ക് പായിച്ചു, രണ്ടു വര്‍ഷം മുന്‍പ് ഇതേ റോഡിലൂടെ എതിര്‍ദിശയില്‍ പോകുമ്പോള്‍ മനസില്‍ താന്‍ താലോലിച്ച പ്രതീക്ഷകളെയും സ്വപ്നങ്ങളെയും ഓര്‍ത്തു. ഉള്ളിലെവിടെനിന്നോ തുടങ്ങിയ നെടുവീര്‍പ്പിന്റെ അലകള്‍ പതിയെ മുഖത്തേയ്ക്ക് വീശുന്ന കാറ്റിന്റെ ഭാഗമായി പിന്നിലേക്ക് അകന്ന്‍ പോകുന്നത് അവന്‍ അറിഞ്ഞു. അന്നും ഈ റോഡ് തനിക്ക് പുതിയതായിരുന്നില്ല. തന്റെ മനസ്സിനോട് വല്ലാതെ ചേര്‍ന്ന് നിന്നിരുന്നതാണ് ആ റോഡിലൂടെ വര്‍ഷങ്ങളോളം ദൈനംദിനം താന്‍ നടത്തിയ ബസ് യാത്രകള്‍. തന്റെ സ്ഥിരം സ്ഥാനമായ, ഇടതുവശത്ത് മുന്നില്‍ നിന്നും നാലാമത്തെ സൈഡ് സീറ്റില്‍ ഒന്നര മണിക്കൂര്‍ ചെലവിട്ട് കോളേജിലേക്കും തിരിച്ചും ദിവസം രണ്ട് യാത്രകള്‍. മറ്റ് സ്ഥിരം യാത്രക്കാരോട് ഒരു കൊച്ചു ചിരിയ്ക്കപ്പുറം അടുപ്പമൊന്നും ഉണ്ടായിരുന്നില്ല എങ്കിലും, വഴിയില്‍ മനസ്സ് അറിയാതെ അടുത്തുപോയ ചിലതൊക്കെ ഉണ്ടായിരുന്നു....

വൃദ്ധസദനം

"ഇതെന്നതാ പതിവില്ലാതെ ഒരാലോചന? അതും കൊതുകുകടിയും കൊണ്ട് ഈ മൂലയില്‍ വന്നിരുന്നോണ്ട്..." ആ ചോദ്യമാണ് എനിക്കു സ്ഥലകാലബോധം ഉണ്ടാക്കിയത്. ഗ്രേസി ടീച്ചര്‍ അവരുടെ ആശുപത്രി വാസം കഴിഞ്ഞു മടങ്ങിവന്നിരിക്കുന്നു. "ഇപ്പോ എങ്ങനുണ്ട്? ആശുപത്രിയില് വന്നില്ല എന്നേയുള്ളൂ, കാര്യങ്ങളൊക്കെ അറിയുന്നുണ്ടായിരുന്നു" "ഓഹ് ഇതൊക്കെ ഒരു അടവല്ലേ! എന്റെ ചെറുക്കനെ എന്റെ അടുത്തോട്ട് വരുത്താനുള്ള ഒരു കൊച്ചു ട്രിക്ക്. അവനേം കണ്ടു, പേരക്കുട്ടികളേം കണ്ടു, ഈ മാസത്തെ ക്വോട്ട കഴിഞ്ഞു"- വര്‍ദ്ധക്യത്തിലും നഷ്ടപ്പെട്ടിട്ടില്ലാത്ത കുട്ടിത്തം നിറഞ്ഞ ചിരിയുമായി ഗ്രേസി എന്റെയടുത്ത് വന്നിരുന്നു. "നായരുടെ മോള്‍ ഇന്നലെ വന്നിരുന്നു എന്ന്‍ കേട്ടല്ലോ. അതിന്റെയാന്നോ ഈ ആലോചന?" ഞാനൊന്ന്‍ മൂളി. ഗ്രേസി എനിക്കെതിരെ അലക്കുകല്ലില്‍ വന്നിരുന്ന് എന്റെ മുഖത്തേയ്ക്ക് നോക്കി. "അല്ലാ ടീച്ചറേ, നമ്മുക്കിവിടെ എന്തിന്റെ കുറവാ ഉള്ളത്?" -ഞാന്‍ അവരോട് ചോദിച്ചു. ഗ്രേസിയുടെ മുഖത്ത് വീണ്ടും ആ കള്ളച്ചിരി തെളിഞ്ഞു- "ആഹാ! അപ്പോ ചില്ലറ ആലോചനയൊന്നും അല്ല. കുറേയേറെ ചിന്തിച്ച് കൂട്ടിക്കഴിഞ്ഞ ലക്ഷണമാണല...