Skip to main content

Posts

Showing posts from November, 2013

ക്വാണ്ടം ലോകത്തെ കള്ളക്കളികള്‍ -1

ഒരു ഫുട്ബോളും ഒരു ഇലക്ട്രോണും തമ്മിലുള്ള വ്യത്യാസം എന്താണ്? " ഒന്ന്‍ കാണാന്‍ പറ്റും. മറ്റേത് കാണാന്‍ പറ്റാത്ത അത്രയും ചെറുതാണ് " എന്നതാണു  സാമാന്യമായി പ്രതീക്ഷിക്കുന്ന ഉത്തരം. എന്നാല്‍ അതൊന്നും ഒരു വ്യത്യാസമേ അല്ല എന്ന്‍ ഇലക്ട്രോണിന്റെ തലത്തില്‍ നടക്കുന്ന കലാപരിപാടികളെ കുറിച്ച് പ്രതിപാദിക്കുന്ന ക്വാണ്ടം ഫിസിക്സ് പഠിക്കുമ്പോ മനസ്സിലാവും. 'കൈയിലിരിപ്പിന്റെ' കാര്യത്തില്‍ ഇവ രണ്ടും തമ്മില്‍ എത്രത്തോളം വ്യത്യാസമുണ്ട് എന്ന്‍ ചോദിച്ചാല്‍, ഇലക്ട്രോണ്‍ ചെയ്യുന്ന പല കാര്യങ്ങളും കേട്ടാല്‍ നമുക്ക് വിശ്വസിക്കാന്‍ പോലും കഴിയില്ല. ഇലക്ട്രോണിന് മാത്രമല്ല, അതിനെപ്പോലെ 'കാണാന്‍ പറ്റാത്ത അത്രയും ചെറിയ' വസ്തുക്കള്‍ ഒന്നും നമ്മള്‍ കണ്ട് പരിചയിച്ചിട്ടുള്ളതുപോലെ അല്ല പെരുമാറുന്നത്. ഇവയോടൊക്കെ ഇടപെടുമ്പോ നമ്മളെ നിസ്സാരമായി പറ്റിക്കുന്ന തരം കള്ളക്കളികള്‍ നിറഞ്ഞ ക്വാണ്ടം ലോകം വിചിത്രമെന്ന് നമ്മള്‍ പൊതുവേ കരുതുന്ന കാര്യങ്ങളെക്കാള്‍ വിചിത്രമാണ്. അത്തരം ചില വിചിത്രവിശേഷങ്ങളെയാണ് നമ്മള്‍ പരിചയപ്പെടാന്‍ പോകുന്നത്.   മുന്നറിയിപ്പ് തരുന്നു : കോമണ്‍ സെന്‍സ് എന്ന സാധനം ചുരുട്ടി മറയത്ത് കള...