തന്തയ്ക്കു പിറക്കുക എന്നൊരു പ്രയോഗം നമ്മുടെ നാട്ടില്‍ ഉണ്ടല്ലോ! ഈ തന്തയ്ക്കു പിറക്കല്‍ എന്നതുകൊണ്ട് സമൂഹത്തില്‍ അന്തസ്സോടെ ജീവിക്കുന്നതിനുള്ള ഒരു അടിസ്ഥാന ക്വാളിഫിക്കേഷന്‍ ആണ് ഉദേശിക്കുന്നത്. ഇതിന് സമാനമായി തള്ളയ്ക്കു പിറക്കല്‍ എന്നൊരു ആശയം തീരെ കാണാറില്ല എന്നത് ശ്രദ്ധിക്കണം. സ്വഭാവികമായും, നമ്മുടെ സാമൂഹ്യ ചുറ്റുപാടില്‍ ഈ 'തന്ത' എന്ന അച്ഛന് നമ്മുടെ അന്തസ്സില്‍ വഹിക്കുന്ന അനിഷേധ്യമായ പങ്ക് ഈ പ്രയോഗം എടുത്ത് കാട്ടുന്നു. ഒരുത്തനെ വെല്ലു വിളിക്കുമ്പോള്‍ "ഒറ്റ തന്തയ്ക്കു പിറന്നവന് ആണെങ്കില്‍ വാടാ" എന്ന് ആക്രോശിക്കുന്നതും സ്വന്തം ആദര്‍ശം ഉയര്‍ത്തിക്കാട്ടാന്‍ "എനിക്കു തന്ത ഒന്നേയുള്ളൂ" എന്ന് പറയുന്നതും എല്ലാം ഈ 'തന്ത'യ്ക്കു കല്‍പ്പിക്കപ്പെട്ടിരിക്കുന്ന സാര്‍വത്രിക പ്രാധാന്യം ആണ് കാണിക്കുന്നത്. അപ്പോ ചോദ്യം ഇതാണ്- എങ്ങനെയാണ് നമുക്കൊക്കെ ഈ തന്ത ഉണ്ടായത്? ചോദ്യം ബയോളജി അല്ല, സാമൂഹ്യശാസ്ത്രമാണ്. എന്ന് മുതലാണ് ഈ തന്ത എന്ന അച്ഛന് ഇത്ര കേമന്‍ ആയത് എന്ന്? മനുഷ്യന് അവന്റെ സാമൂഹ്യജീവിതം ആരംഭിക്കുന്ന സമയത്ത് അവന് അച്ഛന് എന്നൊരു ബന്ധമേ ഇല്ലായിരുന്നു എന്ന...
ആൾക്കൂട്ടത്തിൽ കേൾക്കാതെ പോകുന്നത്