വളരെ നാളത്തെ ഔദ്യോഗിക പരിചയത്തിനു ശേഷം അന്നാണ് വിശ്വന് സാറുമായി അല്പനേരം സംസാരിക്കാന്‍ അവസരം കിട്ടിയത്. "വിഷ്ണു വല്ലാതെ അപ്സെറ്റ് ആണെന്ന് തോന്നുന്നു", ഞാന്‍ സംസാരിച്ചു തുടങ്ങിയപ്പോഴേ വിശ്വന് സര് പറഞ്ഞു. "അതെ സര് ... എന്റെ ഏറ്റവും അടുത്ത സുഹൃത്ത് ശരത്ത് കഴിഞ്ഞ ആഴ്ച മരിച്ചു പോയി... സത്യത്തില്‍ എന്റെ ഒരേ ഒരു ആത്മാര്‍ത്ഥ സുഹൃത്ത് എന്ന് പറയാവുന്ന ആളായിരുന്നു അവന്." "ഓ...ഐ സീ..." "എന്റെ എല്ലാ വിഷമങ്ങളും ഞാന്‍ അവനോടു പറയുമായിരുന്നു. മറ്റെല്ലാവരോടും ഞാന്‍ അല്പം ഡിസ്ടന്സ് സൂക്ഷിക്കാറുണ്ട്." "വിഷ്ണുവിന്റെ ജീവിതത്തില്‍ അങ്ങനെ എടുത്തു പറയത്തക്ക വിഷമങ്ങള്‍...?" ഞാന്‍ അല്പ നേരം മൌനിയായിരുന്നു. "വിഷ്ണുവിനെക്കാള്‍ കുറെ കൂടുതല്‍ ലോകം കണ്ടതിന്റെ പേരില്‍ ഞാന്‍ ഉപദേശിക്കുമോ എന്നാ ഭയം വേണ്ട. നമ്മള് ഒരാളോട് നമ്മുടെ ദുഃഖങ്ങള്‍ പറയുമ്പോള്‍ നമ്മള് ഉപദേശമല്ല മറിച്ച് ശ്രദ്ധിക്കാന്‍ ഒരാളെയാണ് ആഗ്രഹിക്കുന്നത് എന്ന് എനിക്കറിയാം. എന്നോട് പറയാം." സത്യത്തില്‍ ശരത്തിന്റെ മരണത്തിനു ശേഷം എന്റെ മനോവേദന പറയാന്‍ ഒരാളില്ലാതെ വല്ലാതെ ശ്വാസം മുട്ടി നില്ക്...
ആൾക്കൂട്ടത്തിൽ കേൾക്കാതെ പോകുന്നത്