സുദീപിന്റെതും അനുവിന്റെതും തികച്ചും ഔദ്യോഗികമായ പരിചയപ്പെടലായിരുന്നു, കോളേജ് മേറ്റ്സ്. സമാനമായ ചിന്താഗതിക്കാര്‍ ആയതുകൊണ്ടാകണം, അവര്‍ വളരെ പെട്ടെന്ന് അടുത്തു. ഒരു സൌഹൃദം വളരുന്നത് രണ്ടു പേര്‍ക്കിടയിലെ മതിലുകള്‍ ഓരോന്നായി ഇല്ലാതാകുന്നതിലൂടെയാണല്ലോ. വളരെ ഊഷ്മളമായ ഒരു ബന്ധം അവര്‍ക്കിടയില്‍ രൂപപ്പെട്ടു. കോളേജിലെ മറ്റു ആണ്‍കുട്ടികളുടെ കണ്ണില്‍ സുദീപ് തികച്ചും ഭാഗ്യവാന് ആയിരുന്നു. കോളേജിലെ പല ഫസ്റ്റ് ക്ലാസ് കാമദേവന്മാരും അമ്പെയ്തു നോക്കിയിട്ട് കൊള്ളാതെ പോയ ആളാണ് അനു. അനുവിനും സുദീപിനും ഇടയില്‍ ഉള്ള ബന്ധം എന്തായാലും, അവര്‍ ഒരുമിച്ച് നടക്കുന്നതും സംസാരിക്കുന്നതുമൊക്കെ കാണുമ്പോള്‍ അര്‍ഥം വെച്ച ഒന്ന് രണ്ടു മുറി-കോമഡി എങ്കിലും പറയാതെ അവര്‍ക്ക് സമാധാനം കിട്ടില്ല. പക്ഷെ അനുവിന് അതൊക്കെ വെറും തമാശയായി കാണാന്‍ കഴിഞ്ഞിരുന്നു, അതുകൊണ്ട് തന്നെ സുദീപിനും. അങ്ങനെയിരിക്കെയാണ് അനുവിന് വീട്ടില്‍ ഒരു വിവാഹാലോചന വരുന്നത്. അത് അവള് തികച്ചും കാഷ്വല്‍ ആയി സുദീപിനോട് പറഞ്ഞു എങ്കിലും അന്ന് മുതല്‍ അവള് വല്ലാതെ മൂഡ്-ഓഫ് ആയിരുന്നു. എന്ത് പറ്റി എന്ന ചോദ്യത്തിന് അവള് പറഞ്ഞ 'തലവേദന' എന്ന കള്ളം പാതി മനസോടെയ...
ആൾക്കൂട്ടത്തിൽ കേൾക്കാതെ പോകുന്നത്