ഒരു പേപ്പറിൽ 3 സെന്റിമീറ്റർ നീളത്തിൽ ഒരു നേർരേഖ വരയ്ക്കുക. എന്നിട്ട് അതിന്റെ ഒരു അറ്റത്ത്, അതിന് ലംബമായി 4 സെന്റിമീറ്റർ നീളത്തിൽ മറ്റൊരു നേർരേഖ വരയ്ക്കുക. ഇനി ഈ രണ്ട് രേഖകളുടേയും മറ്റു രണ്ട് അറ്റങ്ങൾ ചേർത്ത് മൂന്നാമതൊരു വര വരച്ചാൽ അതൊരു ത്രികോണമായി മാറും. ഇനി ചോദിക്കട്ടെ, നിങ്ങൾ അവസാനം വരച്ച വരയ്ക്ക് എത്ര നീളമുണ്ടാകും? ആദ്യത്തെ രണ്ട് വരകളും സ്കെയിൽ കൊണ്ട് അളന്ന്, കൃത്യം നീളത്തിൽ നമ്മൾ വരച്ചതാണ്. എന്നാൽ മൂന്നാമത്തെ വര വരയ്ക്കുമ്പോൾ അതിന് എത്ര നീളം വേണം എന്നതായിരുന്നില്ല നമ്മുടെ ആവശ്യം. മറിച്ച് രണ്ട് പോയിന്റുകളെ ബന്ധിപ്പിക്കുക എന്നതായിരുന്നു. ഇനി നമുക്കതിന്റെ നീളം അറിയേണ്ടതുണ്ട്. എന്താണ് മാർഗം? ഏറ്റവും സിമ്പിളായ വഴി സ്കെയിൽ എടുത്ത് അതിന്റെ നീളം നേരിട്ട് അളക്കുക എന്നത് തന്നെ. പക്ഷേ മറ്റൊരു മാർഗമുണ്ട്. നിങ്ങൾ സ്കൂളിൽ പഠിച്ച ഗണിതം ഓർമയുണ്ടെങ്കിൽ, അളന്ന് നോക്കാതെ തന്നെ ആ മൂന്നാമത്തെ വരയുടെ നീളം 5 സെന്റിമീറ്റർ ആണെന്ന് അറിയാനാകും. ഇതെഴുതുന്ന ഞാനുമായി യാതൊരു ബന്ധവുമില്ലാത്ത ഒരാൾ എവിടെയെങ്കിലുമിരുന്ന് ഇതുപോലൊരു മട്ടത്രികോണം (ഒരു ത്രികോണത്തിന്റെ ഏതെങ്കിലും രണ്ട് വശങ്ങൾ പരസ്പരം ലംബമായിരുന്നാൽ...
ആൾക്കൂട്ടത്തിൽ കേൾക്കാതെ പോകുന്നത്