കഴിഞ്ഞ ദിവസം ഒരു ശാസ്ത്രാവബോധ പരിപാടിയിൽ ഒരു സംഭാഷണം നടന്നു . പ്രഭാഷകനായ ഡോക്ടർ ഒരു ചോദ്യം ഉന്നയിച്ചു - " നിങ്ങളിൽ മോഡേൺ മെഡിസിൻ അല്ലാതെ , വേറെ ഏതെങ്കിലും ചികിത്സാരീതിയെ ആശ്രയിക്കുന്ന ആളുകളുണ്ടോ ?" ഒരാൾ കൈയുയർത്തി . " ഏതാണത് ?"- ഡോക്ടർ ആരാഞ്ഞു . കൈയുയർത്തിയ ആൾ എഴുന്നേറ്റുനിന്ന് ഇപ്രകാരം പറഞ്ഞു ; " എനിക്ക് ആസ്ത്മയുടെ പ്രശ്നമുണ്ട് . അലോപ്പതി ഡോക്ടർ എനിക്ക് ഇൻഹേലർ എഴുതിത്തന്നിട്ടുണ്ട് . പക്ഷേ ഞാനത് അറ്റ കൈയ്ക്ക് മാത്രമേ ഉപയോഗിക്കാറുള്ളൂ . പൊടിയിൽ നിന്ന് പരമാവധി അകലം പാലിച്ചും വ്യായാമം ചെയ്തുമൊക്കെ അസുഖം പരമാവധി ഒഴിവാക്കാനാണ് ഞാനെപ്പോഴും ശ്രമിക്കുക . അതുകൊണ്ടാണ് ഞാൻ പറഞ്ഞത് , ഞാൻ അലോപ്പതിയെ മാത്രം ആശ്രയിക്കുന്ന ആളല്ല എന്ന് " അതിന് ശേഷം വന്ന എന്റെ അവതരണത്തിൽ ഞാനീ സംഭാഷണത്തെ പ്രത്യേകം വിഷയമാക്കിയിരുന്നു . അത് തന്നെ ഇവിടെയും പങ്ക് വെക്കാം എന്ന് കരുതി . കാരണം വളരെ സാധാരണമായ ഒരു തെറ്റിദ്ധാരണ ഈ സംഭാഷണത്തിൽ പ്രതിഫലിക്കുന്നുണ്ട് . മലയാളി ദിനംപ്രതി അപകടകരമായ ആരോഗ്യപ്രവണതകളിലേക്ക് വീണുകൊണ്ടിരിക്കുന്ന ഈ സാഹചര്യത്തിൽ , ആ തെറ്റിദ്ധാരണ തിരുത്തപ്പെടേണ്ട ഒന്നാണ് ....
ആൾക്കൂട്ടത്തിൽ കേൾക്കാതെ പോകുന്നത്