പഠിയ്ക്കുമ്പോൾ ചിന്താഗതിയേും ലോകത്തെ നോക്കിക്കാണുന്ന രീതിയേയും വരെ മാറ്റിമറിക്കുന്ന ചില പാഠങ്ങളുണ്ട്. എന്നെ സംബന്ധിച്ച് മൂന്ന് കാര്യങ്ങളാണ് അത്തരമൊരു വിപ്ലവം മനസ്സിൽ സൃഷ്ടിച്ചിട്ടുള്ളത് - ആപേക്ഷികതാ സിദ്ധാന്തം, ക്വാണ്ടം ഭൗതികം, പിന്നെ പരിണാമസിദ്ധാന്തം. ഇതിൽ ആദ്യത്തെ രണ്ടും ഫിസിക്സ് സ്വന്തം വിഷയമായെടുത്ത് പഠിച്ചതുകൊണ്ട് മാത്രം അതിന്റേതായ അർത്ഥത്തിൽ മനസിലാക്കാൻ സാധിച്ചതാണ്. പോപ്പുലർ സയൻസ് ലേഖനങ്ങളിൽ നിന്നോ മറ്റോ മാത്രം പഠിച്ചതായിരുന്നു എങ്കിൽ അതൊരു കൗതുകകരമായ അറിവായി മാറിയേനെ. പക്ഷേ ഒരു ചിന്താപരമായ വിപ്ലവമൊക്കെ സൃഷ്ടിക്കാൻ ആകുമായിരുന്നോ എന്നത് വലിയ സംശയമുള്ള കാര്യമാണ്. മൂന്നാമത് പറഞ്ഞ പരിണാമസിദ്ധാന്തം ഇവിടെ വിശേഷശ്രദ്ധ അർഹിക്കുന്നു. പരിണാമസിദ്ധാന്തം (Theory of Evolution) ജീവശാസ്ത്രത്തിന്റെ പരിധിയിൽ വരുന്ന വിഷയമാണ്. ഞാൻ പ്ലസ് ടൂ വരെ ബയോളജി പഠിച്ചെങ്കിലും പരിണാമം പ്ലസ് ടൂ സിലബസിൽ ഉണ്ടായിരുന്നില്ല. ഞാനതിനെക്കുറിച്ച് ഫോർമലായി പഠിച്ചിട്ടുള്ളത് പത്താം ക്ലാസിൽ മാത്രമാണ്. പക്ഷേ അന്നത് കാണാതെ പഠിക്കുമ്പോൾ വിപ്ലവം പോയിട്ട്, വിശേഷശ്രദ്ധ അർഹിക്കുന്ന ഒരു വിഷയമായിട്ട് പോലും എനിക്കത് തോന്നിയില്ല. സ്...
ആൾക്കൂട്ടത്തിൽ കേൾക്കാതെ പോകുന്നത്