ദൈവകണം എന്ന വാക്ക് ഇതിനോടകം തന്നെ നമ്മള് ഒരുപാട് കേട്ടിരിക്കുന്നു. ദാ ഇപ്പോള്‍ 2013-ലെ ഫിസിക്സ് നോബല്‍ സമ്മാനങ്ങള്‍ കൂടി പ്രഖ്യാപിക്കപ്പെട്ടതോട് കൂടി വീണ്ടും ദൈവകണം താരമായിരിക്കുന്നു. തെറ്റിദ്ധരിപ്പിക്കുന്ന ആ പേരില്‍ തുടങ്ങി അങ്ങനെ നെടുങ്ങനെ നീണ്ടു കിടക്കയാണ് സാധാരണക്കാര്‍ക്ക് ഇതുമായി ബന്ധപ്പെട്ട സംശയങ്ങളും തെറ്റിദ്ധാരണകളും. ഈ അവസരത്തില്‍ കണികാഭൌതികത്തിന്റെ (Particle physics) അടിസ്ഥാനം മനസ്സിലാക്കുന്നതിന് വേണ്ടി, നമ്മളൊരു ടൂറു പോവുകയാണ്. ടൂര്‍ ഓപ്പറേറ്റര്‍ എന്ന നിലയ്ക്ക് ആദ്യമേ തന്നെ ഞാനൊരു ജാമ്യം എടുക്കുന്നു. സാധാരണക്കാര്‍ക്ക് ഹൃദയാഘാതം ഉണ്ടാക്കാന്‍ സാധ്യതയുള്ള എമണ്ടന്‍ ഗണിതസമവാക്യങ്ങള്‍ (Mathematical equations) ഉപയോഗിച്ച് മാത്രം തെളിയിക്കാന്‍ കഴിയുന്നവയാണ് ഈ റൂട്ടിലെ പല കാഴ്ചകളും. ആ equations ഒക്കെ വലിച്ചുപറിച്ച് കളഞ്ഞ് ഈ വിഷയം അവതരിപ്പിക്കുമ്പോള്‍, പ്രാഞ്ചിയേട്ടന് മോഡേണ്‍ ആര്ട്ടിന് മുന്നില്‍ നിന്ന് പറഞ്ഞപോലെ 'ദിനൊക്കെ ബയങ്കര അര്ത്ഥാത്രേ' എന്ന് വണ്ടറടിക്കുന്ന ഗതികേട് ഒഴിവാക്കുക മാത്രമാണ് ഉദ്ദേശ്യം. (ആ അഭ്യാസത്തിനിടയ്ക്ക് ചില കാര്യങ്ങള്‍ over-simplification ആണെന...
ആൾക്കൂട്ടത്തിൽ കേൾക്കാതെ പോകുന്നത്