Skip to main content

Posts

Showing posts from December, 2012

ആരാണ് നീ?

ആരാണ് നീ? നിങ്ങള്‍ കാണുന്ന ഈ ശരീരം നിങ്ങള്‍ക്ക് കാണാത്ത എന്റെ മനസ് നിങ്ങള്‍ക്ക് മനസിലാകാത്ത എന്റെ ഭാഷ നിങ്ങള്‍ അറിയാത്ത എന്റെ കഥ എന്താണ് നീ? വിശേഷണങ്ങള്‍ ഇല്ല, ഞാന്‍ വെറും ഞാന്‍ മാത്രം നിങ്ങള്‍ നിര്‍വചിക്കുക നിങ്ങളുടെ ഭാഷയില്‍ എന്നെ വിശേഷിപ്പിക്കുക ധിക്കാരി, നിഷേധി, ഭ്രാന്തന്‍, മൂഢന്‍, അങ്ങനെ എന്തും അപ്പോഴും ഞാന്‍, ഞാന്‍ മാത്രമാണ് എവിടേയ്ക്ക്? മുന്നിലേക്ക്, മുന്നിലേക്ക് മാത്രം എന്താണ് മുന്നില്‍? ഞാന്‍! ഞാനാണ് എന്റെ മുന്നില്‍ എനിക്ക് വെട്ടിപ്പിടിക്കേണ്ട സാമ്രാജ്യങ്ങളില്ല ഞാന്‍ ഉറ്റു നോക്കുന്ന ഉയരങ്ങളില്ല എന്നെ കാത്തിരിക്കുന്ന ബഹുമതികളില്ല എന്നെ ജയിക്കാനാണീ പോക്ക് എന്നിട്ട് എന്നോടു തന്നെ പറയാന്‍, ഞാന്‍ വരുന്നു എന്ന്‍ മുറിവുകള്‍?? വീണുണ്ടായതാണ് കുഴികള്‍, മുള്ള്‍ വീണ പടുകുഴികള്‍ അന്തമില്ലാത്ത ചതുപ്പ് നിലങ്ങള്‍ കുത്തിക്കോരി ചൊരിഞ്ഞ തീമഴകള്‍ ഭീതിതമായ ഇടിമുഴക്കങ്ങള്‍ അങ്ങനെ, വന്ന വഴി തന്ന സ്മരണികകള്‍ ഇടക്കിടെ തിരിഞ്ഞു നോക്കുന്നുണ്ടായിരുന്നല്ലോ?? വെറുതെ, ഒപ്പം ആരുമില്ലെന്ന് ഉറപ്പിക്കാന്‍ ഇടത്താവളങ്ങളില്‍ കണ്ടുമുട്ടിയവര്‍ അല്പദൂരം കൂടെ നടന്നവര്‍ ഇടക്കിടെ ക...

നെഗറ്റീവ് എനര്‍ജി- സ്കൂളില്‍ പഠിച്ച ജ്യോതിയും ആകാശത്ത് പൊങ്ങിവരുന്ന ജ്യോതിയും!

ഈയിടെയായി ഏറ്റവും കൂടുതല്‍ കേള്‍ക്കുന്ന രണ്ടു പ്രയോഗങ്ങളാണ് പോസിറ്റീവ് എനര്‍ജിയും നെഗറ്റീവ് എനര്‍ജിയും. സംഗതി കേള്‍ക്കുമ്പോള്‍ തന്നെ ഒരു ഗുമ്മുണ്ട് എന്നതിനാലും അതിഭയങ്കരന്‍മാര്‍ ആയ ചില ആധുനിക ശാസ്ത്രജ്ഞന്‍മാര്‍ ആണ് ഇത്, പ്യുവര്‍ സയന്‍റീഫിക് എന്ന്‍ വിശേഷിപ്പിച്ചുകൊണ്ട് തലങ്ങും വിലങ്ങും പ്രയോഗിക്കുന്നത് എന്നതുകൊണ്ടും സംഗതി നന്നായിട്ട് ക്ലിക്കായിട്ടുണ്ട് എന്നത് സത്യം. ആ പഴയ കോമഡി സീന്‍ ഓര്‍മയില്ലേ? ജോജി നന്ദിനി തമ്പുരാട്ടിയെ മലയുടെ മുകളില്‍ പ്രാര്‍ത്ഥിക്കാന്‍ കൊണ്ടുപോയിട്ട് 'ജ്യോതി' വരുന്ന കാര്യം പറയുന്നത്? അപ്പോ നന്ദിനി പറയും "എനിക്കറിയാം ജ്യോതിയെ. എന്റെ കൂടെ സ്കൂളില്‍ പഠിച്ചതാ". "അത് സ്കൂളില്‍ പഠിച്ച ജ്യോതി, ഇത് ആകാശത്ത് പൊങ്ങി വരുന്ന ജ്യോതി" എന്ന് ജോജി പറഞ്ഞു മനസിലാക്കിക്കൊടുക്കും. ഏതാണ്ട് അത് തന്നെയാണ് ഈ പോസിറ്റീവ് എനര്‍ജിയുടെയും കാര്യം.  സ്കൂളില്‍ പഠിച്ച പോസിറ്റീവ് എനര്‍ജി അല്ല ഇത് എന്നും, ഇത് സംഗതി ആകാശത്ത് പൊങ്ങി വരും എന്ന് കരുതപ്പെടുന്ന ഒരു തട്ടിപ്പ് 'ജ്യോതി' മാത്രമാണു എന്നുമാണ് വിശദമാക്കാന്‍ പോകുന്നത്. എനര്‍ജി (Energy) എന്ന വാക്കാണ് ഇതിലെ ...

ഒടുക്കത്തെ സയന്റിഫിക്ക് : വാഷിങ്ടണ്‍ ഡീസി ടു മിയാമി ബീച്ച്!

ഹൌ മെനി കിലോമീറ്റേഴ്സ് ഫ്രം വാഷിങ്ടണ്‍ ഡീസി ടു മിയാമി ബീച്ച്?? ഈ ചോദ്യവും തുടര്‍ന്നുള്ള മറുപടിയും കേള്‍ക്കാത്ത മലയാളികള്‍ ഉണ്ടാവില്ല. കിലോമീറ്റേഴ്സ് ആന്‍ഡ് കിലോമീറ്റേഴ്സ്... എന്നും പറഞ്ഞു നമ്മുടെ ലാലേട്ടന്‍ മറുപടി തുടങ്ങുമ്പോ നമ്മള്‍ എല്ലാവരും ആര്‍ത്തു ചിരിക്കും. എന്താ കാരണം? നമ്മളെല്ലാവരും ഇഗ്ലീഷ് പണ്ഡിതന്‍മാരൊന്നും അല്ലെങ്കില്‍ പോലും പറയുന്ന ഇംഗ്ലീഷ് തെറ്റാണെന്ന് നമുക്കെല്ലാം വ്യക്തമായി അറിയാം. അതുപോലെ ഒരു കോമഡിയാണ് ഇനി ഞാന്‍ കേള്‍പ്പിക്കാന്‍ പോകുന്നത്. ഒറ്റ വ്യത്യാസം: സിനിമയില്‍ 'ഹൌ മെനി കിലോമെറ്റേഴ്സ് ഫ്രം വാഷിങ്ടണ്‍ ഡീസി ടു മിയാമി ബീച്ച്??' എന്ന ഇംഗ്ലീഷ് ചോദ്യത്തിന് മുന്‍പില്‍ ഗതികേട് കൊണ്ട് നായകന്‍ പറഞ്ഞു പോയതാണെങ്കില്‍, ഇവിടെ അജ്ഞാതനായ നായകന്‍ ചോദ്യവും സ്വയം ചോദിക്കുകയാണ്. ഇതാണാ ചോദ്യം: Why you should visit temples regularly? - scientific reasons (ആദ്യമേ പറഞ്ഞേക്കാം, നിങ്ങളില്‍ ആരെങ്കിലും അമ്പലത്തില്‍ പോയി പ്രാര്‍ത്ഥിക്കുന്നതിനെ എതിര്‍ക്കാനോ കളിയാക്കാനോ ഒന്നുമല്ല എന്‍റെ ഉദ്ദേശം. അതൊക്കെ നിങ്ങളുടെ പെഴ്സണല്‍ കാര്യങ്ങളാണ്. തല്‍ക്കാലം...