കണക്കില്ലാത്ത കൗതുകങ്ങളുടെ കലവറയാണ് ആകാശം. വെറുതെ മാനത്ത് നോക്കിയാല്‍ തന്നെ എന്തൊക്കെയാണ് നമുക്ക് കാണാനും ചിന്തിക്കാനും ഉള്ളത്- പല രൂപത്തിലും ഭാവത്തിലും ഉള്ള മേഘങ്ങള്‍, അവയുടെ ചലനങ്ങള്‍, നിറങ്ങള്‍, രാത്രിയായാല്‍ ചന്ദ്രന്, നക്ഷത്രങ്ങള്‍, ഗ്രഹങ്ങള്‍... അങ്ങനെ ഒരുപാട് കാര്യങ്ങള്‍. ആകാശത്ത് കാണാനുള്ള, കണ്ടിരിക്കേണ്ട കുറെ രസകരമായ കാഴ്ചകളെയും പ്രതിഭാസങ്ങളെയും ആണ് ഈ പോസ്റ്റില്‍ നമ്മള് പരിചയപ്പെടുന്നത്. (ഓര്‍ക്കുക, ഇതൊരു പരിചയപ്പെടല്‍ മാത്രമാണ്. പലതിന്റെയും പിന്നിലുള്ള ശാസ്ത്രരഹസ്യങ്ങള്‍ വളരെ ചുരുക്കി മാത്രമേ തല്ക്കാലം പരാമര്‍ശിക്കുന്നുള്ളൂ) മഴവില്ല് - Rainbow ഏറ്റവും സാധാരണവും മനോഹരവും കാല്പനികതയ്ക്ക് സാധ്യതകള്‍ ഉള്ളതുമായ ആകാശക്കാഴ്ചയാണ് മഴവില്ല്. അത് കാണാത്തവര്‍ ഉണ്ടാവില്ല, കണ്ടാല്‍ അത് കൌതുകത്തോടെ നോക്കി നില്ക്കാത്തവരും. ആകാശത്ത് പ്രകൃതി വര്‍ണാഭമായി നടത്തുന്ന കലാവിരുന്നാണ് അത്. മഴയില്‍ നിന്നോ മഞ്ഞില്‍ നിന്നോ തുഷാരങ്ങളില്‍ (dews) നിന്നോ വന്ന ജലകണങ്ങളാണ് മഴവില്ല് ഉണ്ടാക്കുന്നത്. മഴപെയ്യുന്ന സാഹചര്യങ്ങള്‍ക്ക് പുറമെ വെള്ളച്ചാട്ടങ്ങളുടെ സമീപപ്രദേശങ്ങളിലും മഴവില്ല് വള...
ആൾക്കൂട്ടത്തിൽ കേൾക്കാതെ പോകുന്നത്