ആരാണ് നീ? നിങ്ങള്‍ കാണുന്ന ഈ ശരീരം നിങ്ങള്‍ക്ക് കാണാത്ത എന്റെ മനസ് നിങ്ങള്‍ക്ക് മനസിലാകാത്ത എന്റെ ഭാഷ നിങ്ങള്‍ അറിയാത്ത എന്റെ കഥ എന്താണ് നീ? വിശേഷണങ്ങള്‍ ഇല്ല, ഞാന്‍ വെറും ഞാന്‍ മാത്രം നിങ്ങള്‍ നിര്‍വചിക്കുക നിങ്ങളുടെ ഭാഷയില്‍ എന്നെ വിശേഷിപ്പിക്കുക ധിക്കാരി, നിഷേധി, ഭ്രാന്തന്, മൂഢന്, അങ്ങനെ എന്തും അപ്പോഴും ഞാന്‍, ഞാന്‍ മാത്രമാണ് എവിടേയ്ക്ക്? മുന്നിലേക്ക്, മുന്നിലേക്ക് മാത്രം എന്താണ് മുന്നില്‍? ഞാന്‍! ഞാനാണ് എന്റെ മുന്നില്‍ എനിക്ക് വെട്ടിപ്പിടിക്കേണ്ട സാമ്രാജ്യങ്ങളില്ല ഞാന്‍ ഉറ്റു നോക്കുന്ന ഉയരങ്ങളില്ല എന്നെ കാത്തിരിക്കുന്ന ബഹുമതികളില്ല എന്നെ ജയിക്കാനാണീ പോക്ക് എന്നിട്ട് എന്നോടു തന്നെ പറയാന്‍, ഞാന്‍ വരുന്നു എന്ന് മുറിവുകള്‍?? വീണുണ്ടായതാണ് കുഴികള്‍, മുള്ള് വീണ പടുകുഴികള്‍ അന്തമില്ലാത്ത ചതുപ്പ് നിലങ്ങള്‍ കുത്തിക്കോരി ചൊരിഞ്ഞ തീമഴകള്‍ ഭീതിതമായ ഇടിമുഴക്കങ്ങള്‍ അങ്ങനെ, വന്ന വഴി തന്ന സ്മരണികകള്‍ ഇടക്കിടെ തിരിഞ്ഞു നോക്കുന്നുണ്ടായിരുന്നല്ലോ?? വെറുതെ, ഒപ്പം ആരുമില്ലെന്ന് ഉറപ്പിക്കാന്‍ ഇടത്താവളങ്ങളില്‍ കണ്ടുമുട്ടിയവര്‍ അല്പദൂരം കൂടെ നടന്നവര്‍ ഇടക്കിടെ ക...
ആൾക്കൂട്ടത്തിൽ കേൾക്കാതെ പോകുന്നത്